നെടുമങ്ങാട് : കൂനൻവേങ്ങ എ.കെ.ജി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബാലവേദി രൂപീകരിച്ചു.ഗ്രന്ഥശാലാ ഹാളിൽ വാർഡ് മെമ്പർ എസ്.ലതാകുമാരി ഉദ്ഘാടനം ചെയ്തു.ആർ.ഗോപി അദ്ധ്യക്ഷനായി. ആർ.എസ് ബൈജു,ആർ ഹരികുമാർ, മുഹമ്മദ് ഹനീഫ,പി.എം സൈനലബ്ദ്ദീൻ എന്നിവർ സംസാരിച്ചു.എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ സംബന്ധിച്ച് ക്ലാസ് നടന്നു. ഭാരവാഹികളായി എസ്.വി ശിവനന്ദ (പ്രസിഡന്റ്),എസ്.ആർ ആദിത്യൻ (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.