തിരുവനന്തപുരം: അരുവിപ്പുറം പ്രതിഷ്ഠയുടെ 132-ാം വാർഷികാഘോഷവും ശിവരാത്രി ആഘോഷവും ഫെബ്രുവരി 12 മുതൽ 21 വരെ നടക്കും. 12 ന് വൈകിട്ട് 6.15 ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉത്സവത്തിന്റെ കൊടിയേറ്റ് നിർവഹിക്കും. 7 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി. മുരളീധരൻ നി‌ർവഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ.ടി. ജലീൽ, കെ. രാജു, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും.

13 ന് രാവിലെ 10 ന് പ്രഭാഷണം, വൈകിട്ട് 7.30 ന് നാടകം. 14 ന് വൈകിട്ട് 7 ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 15 ന് വൈകിട്ട് 7.15 ന് വീണക്കച്ചേരി. 16 ന് വൈകിട്ട് 7 ന് സ്വാമി സാന്ദ്രാനന്ദ നയിക്കുന്ന സത്സംഗം. 17 ന് വൈകിട്ട് 8 ന് ഭക്തിഗാനമേള. 18 ന് വൈകിട്ട് 7.30 ന് 'ഉണർവ്'-ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം. 19 ന് വൈകിട്ട് 3 ന് പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ് എം.പി തുടങ്ങിയവർ പങ്കെടുക്കും, 4.15 ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനം. 20 ന് വൈകിട്ട് 7.30 ന് ഭക്തിഗാനസുധ. 21 ന് ശിവരാത്രി ദിനത്തിൽ രാവിലെ 11 ന് പരിസ്ഥിതി സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് കഥാപ്രസംഗം, വൈകിട്ട് 6.30 ന് മഹാശിവരാത്രി സമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ജസ്റ്റിസ് അലക്സാണ്ടർ തോമസ്, എം.പി മാരായ ശശി തരൂ‌ർ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 9.30 ന് എഴുന്നള്ളത്ത്, 10 ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരം, 22 ന് പുലർച്ചെ ഒന്നിന് ആയിരം കുടം അഭിഷേകം, 4ന് ആറാട്ടിനെഴുന്നള്ളിപ്പ്.