photo

പാലോട്: 57-മത് പാലോട് മേളയിൽ വിവിധ യുവജന സംഘടനാ നേതാക്കൾ പങ്കെടുത്ത തുറന്ന സംവാദവും മതമേലദ്ധ്യക്ഷന്മാർ പങ്കെടുത്ത സൗഹാർദ സമ്മേളനവും ആശയ സംവാദത്തിന്റെ വേദിയായി മാറി. 'സമരോത്സുക കാലത്തെ സർഗ്ഗ യൗവനം" എന്ന വിഷയത്തെ ആസ്പദമാക്കി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.എൽ. അജീഷ് എന്നിവർ ഏറ്റുമുട്ടി. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ ചർച്ച ഉദ്‌ഘാടനം ചെയ്തു. നടൻ വിജയകുമാർ മുഖ്യാതിഥിയായി. യുവജന ക്ഷേമബോർഡ് ജില്ലാ കോർ ഓർഡിനേറ്റർ എ.എം. അൻസാരിയുടെ അദ്ധ്യക്ഷതയിൽ മേള കൺവീനർമാരായ എസ്. സിയാദ്, എസ്. പാപ്പച്ചൻ, അമ്പു എസ്. നായർ, എസ്. ഷിബു തുടങ്ങിയവർ പങ്കെടുത്തു. മേളയുടെ ഭാഗമായുള്ള ചലച്ചിത്ര പ്രദർശനത്തിന്റെ (പിറവി) ഉദ്‌ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. 'പ്രകാശം പരത്തുന്ന വിളക്ക് മരങ്ങൾ" എന്ന മതസൗഹാർദ സമ്മേളനവും മേള നഗരിയെ സമ്പുഷ്ടമാക്കി. കെ. ജയകുമാർ ഐ.എ.എസിന്റെ അദ്ധ്യക്ഷതയിൽ ക്ളിമ്മീസ് കത്തോലിക്ക ബാവ ഉദ്‌ഘാടനം ചെയ്തു. പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, പുതുവൽ മുരളി, അനസ് തോട്ടംവിള എന്നിവർ പങ്കെടുത്തു. മത്സരപരീക്ഷകളെ ആസ്പദമാക്കി നടന്ന സെമിനാർ മെഡിക്കൽ കോളേജ് സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡി. രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഫ്രെണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി. ചക്രപാണിയെ ആദരിച്ചു. എം. ഷിറാസ്ഖാൻ, ഇ. ജോൺകുട്ടി, എം.പി വേണുകുമാർ, റീജഷെനിൽ,ടി.എസ്. ബിനോജ്, മനോജ് ടി.പാലോട്, അമൽ എസ്. നായർ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു. അമേച്വർ നാടക മത്സരത്തിൽ 'നീലക്കുറുക്കൻ, കുരുവി പോകുന്നു,അപ്പൻ പറഞ്ഞ കഥകൾ, അവാർഡ്" എന്നീ നാടകങ്ങൾ അരങ്ങേറി. മേളയുടെ ഭാഗമായുള്ള പുസ്തകോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്തു. ഗോപികൃഷ്ണൻ, പി.രജി, സിയാദ്, ജി. കൃഷ്ണൻകുട്ടി, മണികണ്ഠൻ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് സാംസ്‌കാരിക സമ്മേളനം പിരപ്പൻകോട് മുരളി ഉദ്‌ഘാടനം ചെയ്യും.