ആര്യനാട്: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കാർഷിക മേഖലയെ തകർത്തതായി കിസാൻ സഭ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. അഖിലേന്ത്യാ കിസാൻ സഭയുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ആര്യനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൻ. ഭാസുരാംഗൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അയിരൂപ്പാറ രാമചന്ദ്രൻ, എ.മോഹൻദാസ്, ജി.ആർ. അനിൽ, ജെ. വേണുഗോപാലൻ നായർ, പള്ളിച്ചൽ വിജയൻ, മനോജ് ഇടമന, മീനാങ്കൽ കുമാർ, പൂവച്ചൽ ഷാഹുൽ, എം.എസ്. റഷീദ്, എ.എം. റൈസ്, വി.ബി. ജയകുമാർ, ഉഴമലയ്ക്കൽ ശേഖരൻ, ഈഞ്ചപ്പുരി സന്തു എന്നിവർ സംസാരിച്ചു.