പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം ആരംഭിച്ചു. യജ്ഞത്തിന് തുടക്കം കുറിച്ച് നടന്ന ഉദ്‌ഘാടന സമ്മേളനം ഗൗരി ലക്ഷ്മീഭായി ഉദ്ഘാടനം ചെയ്‌തു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശ്രീ ശക്തി ശാന്താനന്ദ മഹർഷി മുഖ്യ പ്രഭാഷണവും ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മുഖ്യപ്രഭാഷണവും നടത്തി. വിലവങ്കോട് എം.എൽ.എ ഡോ. വിജയധരണി മുഖ്യാതിഥിയായിരുന്നു. നെയ്യാറ്റിൻകര തഹസീൽദാർ കെ. മോഹൻകുമാർ, മുൻ കോളേജിയേറ്റ് ഡയറക്ടർ എം. നന്ദകുമാർ, സായികൃഷ്ണ സ്‌കൂൾ എം.ഡി രാജശേഖരൻ നായർ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, പന്നിയോട് സുകുമാരൻ വൈദ്യർ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ സ്വാഗതവും, കെ.പി. മോഹനൻ കൃതജ്ഞതയും പറഞ്ഞു.
അതിരുദ്ര മഹായജ്ഞം 19 വരെ തുടരും. മഹാശിവരാത്രി ആഘോഷങ്ങൾ 21 വരെ തുടരും.