തിരുവനന്തപുരം: ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.ഇ.കെ. അലി മുഹമ്മദ്,എ.എം.ജാഫർഖാൻ, എ.രാജശേഖരൻനായർ, എസ്.സജീദ്, ഇ.എൽ.സനൽ രാജ്, രാകേഷ് കമൽ, ടി.ഒ. ശ്രീകുമാർ, ആര്യനാട് ധനേഷ്, എസ്. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.