photo

നെടുമങ്ങാട്: അരുവിക്കരയ്ക്ക് സമീപം വെള്ളൂർക്കോണത്ത് 17കാരന് കഞ്ചാവ് വിൽക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി. ഭഗവതിപുരം സഞ്ചു ഭവനിൽ സഞ്ചു (19), വെള്ളൂർക്കോണം കൃപാലയത്തിൽ ജിതിൻ (23) എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റുചെയ്‌തത്. പ്രദേശത്ത് കഞ്ചാവ് വില്പന പതിവാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. സി.ഐ ഷിബുകുമാർ, എസ്.ഐ അരുൺകുമാർ, സി.പി.ഒമാരായ അഭിലാഷ്, സുമേഷ്, ഷാലു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.