തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്നലെ 56 പേർ കൂടി വീടുകളിൽ കരുതൽ നിരീക്ഷണത്തിലായി. 28 ദിവസം നിരീക്ഷണത്തിലായിരുന്ന 52 പേർ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആകെ എണ്ണം 264. മെഡിക്കൽ കോളേജ്, ജറനൽ ആശുപത്രികളിലായി ഏഴു പേരാണ് ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നതെന്ന് ജില്ലാ കൺട്രോൾ റൂം അറിയിച്ചു. ഇതുവരെ പരിശോധനയ്ക്ക് അയച്ച 39 സാമ്പിളുകളിൽ ലഭിച്ച 30 പരിശോധനഫലങ്ങളും നെഗറ്റീവാണ്. ഒൻപതെണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 3115 പേരേയും ആഭ്യന്തര വിമാനത്താവളത്തിലെത്തിയ 102 പേരേയും സ്ക്രീനിംഗിന് വിധേയരാക്കി. രോഗ ലക്ഷണങ്ങൾ ആരും പ്രകടിപ്പിച്ചില്ല.