വെള്ളറട: കത്തിപ്പാറ കളത്തൂർ കണ്ടകത്തിൻപാറ അനീഷ് ഭവനിൽ ശശി (70) വീടിനുസമീപമുള്ള ഉലട്ടി മരത്തിൽ കയറുന്നതിനിടെ കാൽവഴുതി വീണു മരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രമ ഭാര്യയും അജയൻ, അനീഷ് എന്നിവർ മക്കളും വിനു അജയൻ മരുമകളുമാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.