തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ ജനതാദളിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കടയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സംസ്ഥാന കമ്മിറ്റിഅംഗം മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്‌തു. ഡോ. കെ. മോഹൻകുമാർ, പേരൂർക്കട ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് അബ്ദുൾ ഷുക്കൂർ മൗലവി, പേരൂർക്കട കാൽവരി ലൂഥറൻ ചർച്ച് വികാരി സ്റ്റാൻലി ഡി.ജെ, ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ സി. അജയകുമാർ, ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി മേടയിൽ അനിൽകുമാർ, മഹിളാദൾ സംസ്ഥാന പ്രസിഡന്റ് ശ്രീലതാമേനോൻ, ജില്ലാ പ്രസിഡന്റ് കുറ്റിമൂട് ബഷീർ, ജനറൽ സെക്രട്ടജി കുമാരപുരം ഇ.ആർ. ഗഫൂർ, ജഗതി ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.