photo

നെടുമങ്ങാട് : പനവൂർ ആറ്റിൻപ്പുറം ചപ്പാത്ത് വലിയകൊങ്ങണംകോട് തടത്തരികത്തു വീട്ടിൽ‍ വേലുവിന്റെ (74) മൃതദേഹം ചപ്പാത്തിനു സമീപമുള്ള പാറമടയിലെ വെള്ളക്കെട്ടിൽ ഇയാളെ കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ചെങ്കൽചൂളയിൽ നിന്നെത്തിയ സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ദരായ സീനിയർ ഫയർ ഓഫിസർ സുബാഷ്, എ.എസ്.ടി.ഒ അനിൽകുമാർ, ഫയർമാൻമാരായ സുജയൻ, പ്രേമൻ, വിനൂബ്, സന്തോഷ് എന്നിവർ 25 അടിയോളം താഴ്ച്ചയിൽ നിന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.നെടുമങ്ങാട് അഗ്നിശമനസേനാ വിഭാഗം എ.എസ്.ടി.ഒ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും ഇവരോടൊപ്പമുണ്ടായിരുന്നു.ചപ്പാത്തിനു സമീപം പാറമടയുടെ കരയിൽ വേലുവിന്റെ ചെരുപ്പ് കണ്ടതിനെ തുർന്ന് പാറമടയിൽ അകപ്പെട്ടുപോയതാകാമെന്നു സംശയിച്ച് ശനിയാഴ്ച വൈകിട്ട് നാലരയോടെ നെടുമങ്ങാട്ടു നിന്നുള്ള അഗ്നിശമനസേനാവിഭാഗം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഭാര്യ: സി.കുമാരി. മക്കൾ : യശോദ, വിജയൻ, ജയ. മരുമക്കൾ: ഗോപി, രാജു. സഞ്ചയനം ഞായർ 9ന്.