നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം നെടുമങ്ങാട് യൂണിയനിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനായി വിവിധ പോഷക സംഘടനകളുടെ അഡ്ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ചു.ശ്രീലത(വനിത സംഘം ചെയർപേഴ്സൺ)​,​ കലാകുമാരി(കൺവീനർ)​,​ കൃഷ്ണ റൈറ്റ്(പ്രാർത്ഥന സംഘം ചെയർപേഴ്സൺ)​,​ജയ വസന്ത്(കൺവീനർ)​ലത ,ഷീല ( കുമാരി - കുമാര സംഘം കോർഡിനേറ്റേഴ്സ്)​,​ ഗുലാബ് കുമാർ (എംപ്ലോയിസ് ഫോറം ചെയർമാൻ)​,​ ആനാട് ബിജു (കൺവീനർ) വാമദേവൻ (പെൻഷണേഴ്സ് അസ്സോസിയേഷൻ ചെയർമാൻ)​ എന്നിവരരെ ചുമതലപ്പെടുത്തി.യൂത്ത് മൂവ്മെന്റ് പുന:സംഘടിപ്പിക്കുന്നതിനായി യൂണിയൻ കൗൺസിൽ നേരിട്ട് കമ്മിറ്റികൾ എടുക്കുന്നതിനും തീരുമാനമായി.

യൂണിയൻ പ്രസിഡന്റ് മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ. പ്രതാപൻ, ഡയറക്റ്റർ ബോർഡ് മെമ്പർ പ്രദീപ് കുറുന്താളി, യൂണിയൻ കൗൺസിലർമാരായ സുരേഷ് ബാബു,​ വഞ്ചുവം ഷിജു, സുരാജ് ചെല്ലാംകോട്, ജിത്തു ഹർഷൻ, അജയൻ, പഞ്ചായത്ത് കമ്മിറ്റിയംഗമായ ഗോപാലൻ റൈറ്റ് തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം വൃന്ദാവനം ശിവൻകുട്ടിയുടെ മരണത്തിൽ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് സ്വാഗതവും ഡയറക്റ്റർ ബോർഡ് മെമ്പർ ജെ.ആർ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.