കിളിമാനൂർ:എ.ഐ.വൈ.എഫ് പഴയകുന്നുമ്മേൽ മേഖലാ സമ്മേളനം രാജാ രവിവർമ്മ ആർട്ട് ഗ്യാലറി ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് അൽ ജിഹാൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ശ്യംകുമാർ അദ്ധ്യക്ഷത വഹിച്ചു.സിദ്ധിഖ് രക്തസാക്ഷി പ്രമേയവും,രശ്മി അനുശോചന പ്രമേയവും അവതരിപ്പിച്ചു.ടി.എം ഉദയകുമാർ,യു.എസ്.സുജിത്ത്,ജി.എൽ.അജീഷ്, രതീഷ് വല്ലൂർ,എൽ.ആർ.അരുൺരാജ്, റഹീം നെല്ലിക്കാട് എന്നിവർ സംസാരിച്ചു.മേഖലാ കമ്മിറ്റി ഭാരവാഹികളായി.അഡ്വ.എസ്.ശ്യാംകുമാർ (പ്രസിഡന്റ് ).അനശ്വര, തേജസ് (വൈസ് പ്രസിഡന്റുമാർ).അരവിന്ദ്.എസ്.മോഹൻ (സെക്രട്ടറി).അമൽ,കാർവർണ്ണൻ ( ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.