കൊടുങ്ങല്ലൂർ: അച്ഛനും അമ്മയും രണ്ട് മക്കളുമടക്കം നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മുറിക്കുള്ളിൽ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പിനെ കേന്ദ്രീകരിച്ച്. തെറ്റ് ചെയ്തവർക്ക് മാപ്പില്ല എന്ന് മാത്രമാണ് ഈ ആത്മഹത്യക്കുറിപ്പിലുള്ളത്. ആത്മഹത്യ ചെയ്ത കുടുംബം അടുത്തിടെ കാര്യമായ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
എങ്കിൽ, ഇവർക്കുണ്ടായ ബുദ്ധിമുട്ട് എന്താണ്? ആരിൽ നിന്നെങ്കിലും ഭീഷണി നേരിട്ടിരുന്നോ? ഇവരെ മറ്റെന്തെങ്കിലും രീതിയിൽ കുടുക്കിയോ എന്നെല്ലാമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പുല്ലൂറ്റ് കോഴിക്കടയിൽ തൈപറമ്പത്ത് വിനോദ് (45), ഭാര്യ രമ (40), പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ നയന (17), നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ നീരജ് (9) എന്നിവരെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, നാല് പേരുടെയും മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ വിരലടയാള വിദഗ്ധരും, സയന്റിഫിക് അസിസ്റ്റന്റും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തീകരിച്ച ശേഷമാണ് ഇൻക്വസ്റ്റ് നടപടികളാരംഭിച്ചത്. അയൽക്കാർ നടത്തിയ അന്വേഷണത്തിനൊടുവിൽ ഫോണിൽ വിളിച്ചപ്പോൾ അടച്ചിട്ടിരുന്ന വീടിനകത്ത് ഫോൺ ബെല്ലടിക്കുന്നത് കേട്ടു. തുടർന്ന് പൊലീസെ
ഭാര്യയും മക്കളും ജനൽ കമ്പികളിലും വിനോദ് ഹാളിലുമാണ് തൂങ്ങിയിരുന്നത്.വെള്ളിയാഴ്ചയാണ് ആത്മഹത്യ നടന്നതെന്നാണ് നിഗമനം. ഡിസൈൻ പണിക്കാരനാണ് വിനോദ്. ഭാര്യ രമ നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു.വെള്ളിയാഴ്ച ഇവർ ജോലിക്കെത്തിയിരുന്നു.