കല്ലമ്പലം: കെ.എസ്.എസ്.പി.യു കുടവൂർ യൂണിറ്റിന്റെ വാർഷികാഘോഷം നാവായിക്കുളം ഗ്രാമപഞ്ചായത്തംഗം കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. എ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. സെക്രട്ടറി എം. അബ്ദുൽ ഹമീദ് സ്വാഗതവും, മുൻ യൂണിറ്റ് പ്രസിഡന്റ് എ. സൈനുലാബ്ദീൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ നായർ, ബ്ലോക്ക് പ്രസിഡന്റ് എ. വിജയരത്നക്കുറുപ്പ്, സെക്രട്ടറി പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് മുൻ പെൻഷണർ സാമുവലിനെ ആദരിച്ചു. ഭാരവാഹികളായി എ. ഷംസുദ്ദീൻ (പ്രസിഡന്റ്), എ. ഷാഹുൽ ഹമീദ്, സി. മാധവി, എ. മണീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എം. അബ്ദുൽ ഹമീദ് (സെക്രട്ടറി), എൻ. ഇന്ദിരാ ദേവി, എം. അബ്ദുൽ മജീദ്, എ.എം. മുഹമ്മദ് ഹുസൈൻ (ജോയിന്റ് സെക്രട്ടറിമാർ), കെ. ഇസ്മയിൽ പിള്ള (ട്രഷറർ), എസ്. ബഷീർ, ഡി. ഗിരിലാൽ (ആഡിറ്റേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.