ബാലരാമപുരം:പെരിങ്ങമല ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിന് ഇന്നലെ കൊടിയേറി. ആറാട്ടോടെ 17ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഏകലവ്യാശ്രമം മഠാധിപതി അശ്വതിതിരുനാൾ നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിക്കും.പി.എസ്.ശ്രീകല,​ഡോ.എം.എ.സിദ്ധിഖ്,​സുമേഷ് കൃഷ്ണൻ,​ കോവളം യൂണിയൻ സെക്രട്ടറി തോട്ടം.പി.കാർത്തികേയൻ,​പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,​ബ്ലോക്ക് മെമ്പർ എൻ.ജെ.പ്രഫുല്ലചന്ദ്രൻ,​മെമ്പർ എ.മിനി എന്നിവർ സംസാരിക്കും. രാത്രി 7.30 ന് കഥാപ്രസംഗം,​ 12ന് രാത്രി 7.30 ന് നൃത്തനൃത്ത്യങ്ങൾ,​ 13 ന് രാവിലെ 9.30 ന് നാരായണീയപാരായണം,​ 11.30 ന് സമൂഹസദ്യ,​ രാത്രി 8.30 ന് ചാക്യാർകൂത്ത്,​ 14 ന് രാവിലെ 11.30 ന് സമൂഹസദ്യ,​ വൈകിട്ട് 6.45 ന് കളമെഴുത്തും സർപ്പപാട്ടും,​ 7.30ന് പുഷ്പാഭിഷേകം,​8ന് കൃഷ്ണനാട്ടം,​15ന് രാത്രി 7.30 ന് നൃത്തകലാസന്ധ്യ,​ 16 ന് വൈകിട്ട് 5.30 ന് ഐശ്വര്യപൂജ,​ രാത്രി 8 ന് ഉറിയടി,​ 17 ന് രാവിലെ 11.30 ന് ആറാട്ട് സദ്യ,വൈകിട്ട് 5 ന് ഊറ്റുകുഴി പത്മതീർത്ഥകുളത്തിൽ ആറാട്ട്,​ ആറാട്ട് കഴിഞ്ഞ് വാദ്യമേളങ്ങളോടെ ഘോഷയാത്രക്ക് നിറപറയും നിവേദ്യവും നൽകി സ്വീകരിക്കും.