gk

​​​​1. സാമൂതിരിയെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി?

ഇബൻ ബത്തൂത്ത

2. 'മലയ്ക്കും കടലിനും ഇടയ്ക്കുള്ള രാജ്യത്തിന്റെ അധിനായകൻ" എന്നർത്ഥത്തിൽ സാമൂതിരി സ്വീകരിച്ച ബിരുദം?

കുന്നലക്കോനാതിരി

3. സാമൂതിരിയുടെ മുന്നേറ്റം തടയുന്നതിനായി മൈസൂരിലെ ഹൈദർ അലിയെ മലബാറിലേക്ക് ക്ഷണിച്ചത്?

പാലക്കാട് രാജാവ്

4. സാമൂതിരുടെ പ്രധാനമന്ത്രിമാരിൽ പ്രമുഖൻ ആരായിരുന്നു?

മങ്ങാട്ടച്ചൻ

5. കോഴിക്കോട് രാജവംശത്തിലെ യുവരാജാവ് അറിയപ്പെട്ടിരുന്ന പേര്?

ഏറാൾപ്പാട്

6. താന്ത്രികവിധികളെയും ക്ഷേത്ര വാസ്തുവിദ്യയെയും അധികരിച്ച് ചേന്നാസ് നാരായണൻ നമ്പൂതിരി രചിച്ച ഗ്രന്ഥം?

തന്ത്രസമുച്ചയം

7. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി" എന്നറിയപ്പെട്ടത്?

ചാലിയം കോട്ട

8. കുഞ്ഞാലി നാലാമനെയും അനുചരരെയും പോർച്ചുഗീസുകാർ വധിച്ചത് എവിടെ വച്ചായിരുന്നു?

ഗോവ

9. 12-ാം ശതകത്തിന്റെ ആരംഭം വരെയുള്ള മൂഷകരാജ്യചരിത്രം ഇതിവൃത്തമാക്കി അതുലൻ രചിച്ച സംസ്കൃത കാവ്യം?

മൂഷകവംശം

10. കൃഷ്ണഗാഥ രചിച്ച ചെറുശേരി നമ്പൂതിരി ഏത് കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു?

ഉദയവർമൻ

11. തരൂർസ്വരൂപം എന്നറിയപ്പെട്ടത്?

പാലക്കാട്

12. തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് ഏത് നാട്ടുരാജ്യത്തായിരുന്നു?

വെട്ടത്തുനാട്

13. 'പുരളീശന്മാർ" എന്നറിയപ്പെട്ടത്?

കോട്ടയം രാജാക്കന്മാർ

14. കേരളത്തിന്റെ ഒരേയൊരു മുസ്ളിം രാജവംശത്തിന്റെ പേര്?

അറയ്ക്കൽ

15. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം?

കണ്ണൂർ

16. ആരംഭത്തിൽ മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നത്?

ചേരചക്രവർത്തി

17. അവസാനത്തെ മാമാങ്കം നടന്നത്?

1755

18. പഴശ്ശി വിപ്ളവത്തെ നേരിടുന്നതിനായി ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി സംഘടിപ്പിച്ച പ്രത്യേക പൊലീസ് സംഘം?

കോൽക്കാർ

19. പഴശ്ശിരാജ ജീവാർപ്പണം ചെയ്തതെന്ന്?

1805 നവംബർ 30.