ബാലരാമപുരം: തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 14ന് ആരംഭിച്ച് ആറാട്ടോടെ 23 ന് സമാപിക്കും.14 ന് രാവിലെ 7 ന് ശ്രീ ഭരദ്വാജ ഋഷിമണ്ഡപത്തിൽ ശ്രീ ഭരദ്വാജ ഋഷിവര്യന് പൂജ,​ 7.10 ന് കൊടിക്കൂറ ഘോഷയാത്ര കൈതോട്ടുകോണം ശ്രീമഹാദേവക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിക്കും.10 നും 10.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്,​11ന് ഏഴാമത് ശ്രീഭരദ്വാജ ശിവരാത്രി നൃത്തസംഗീതോത്സവത്തിന്റെ ഉദ്ഘാടനവും ഭരദ്വാജ ഋഷീശ്വരത്തപ്പൻ പുരസ്കാര സമർപ്പണവും അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കും.12ന് അന്നദാനസദ്യ,​ 15 രാവിലെ 8 ന് ശ്രീധർമ്മശാസ്താവിന് വിശേഷാൽ പൂജ ന് 12.35 ന് അന്നദാനസദ്യ,​ 16 ന് രാവിലെ 8ന് ശ്രീകൃഷ്ണഭഗവാന് വിശേഷാൽ പൂജ,​ 12.35 ന് അന്നദാനസദ്യ,​ 17 ന് രാവിലെ 9.30 ന് വിശേഷാൽ 108 കലശാഭിഷേകം,​ 5.30 ന് ശിവസുബ്രമണ്യസമാഗമം,​ എരുത്താവൂർ ശ്രീബാലസുബ്രമണ്യസ്വാമിയുടെ ആറാട്ട് സ്വീകരണം,​ 18 ന് രാവിലെ 8.55ന് ആചാര്യ ശ്രീകൃഷ്ണസ്വാമിക്ക് കലശപൂജയും കലശാഭിഷേകവും 12.35 ന് അന്നദാനസദ്യ,​ 19 ന് ഉച്ചക്ക് 12 ന് അന്നദാനസദ്യ,​ 20 ന് ഉച്ചക്ക് 12 ന് അന്നദാനസദ്യ,​ മഹാശിവരാത്രിദിനമായ 21ന് രാവിലെ 10.20ന് സമൂഹസദ്യ,​രാത്രി 9.35 ന് ഒന്നാംയാമപുജ,​11ന് രണ്ടാം യാമപൂജ,​ 12ന് നവകം,​ 12.30ന് കലശാഭിഷേകത്തോടെ മൂന്നാം യാമപൂജ,​ 2.30ന് നാലാം യാമപൂജ,​പള്ളിവേട്ടദിനമായ 22ന് രാവിലെ 11.30ന് വേട്ടസദ്യ,​ രാത്രി 9 ന് തേമ്പാമുട്ടം ചാനൽപ്പാലം ജംഗ്ഷനിൽ പള്ളിവേട്ട,​ആറാട്ട്ദിനമായ 23 ന് രാവിലെ 10.30 മുതൽ 1.30 വരെ ആറാട്ട് സദ്യ,​ വൈകിട്ട് 3ന് ആറാട്ട് ബലി,​വൈകിട്ട് 4 നും 4.30 നും മദ്ധ്യേ തൃക്കൊടിയിറക്ക്,​ 5.30ന് പുഷ്പവൃഷ്ടിയോടെ ആറാട്ട്,​