കടയ്ക്കാവൂർ: വീടിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് വിലക്കിയ കായിക്കര മൂലയിൽത്തോട്ടത്തിൽ ചെമ്മാടൻവിളാകത്ത് വീട്ടിൽ വിജയനെ വീട്ടിൽ കയറി മർദ്ദിച്ചു. കഴിഞ്ഞ ദിവസം പകൽ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചിലർ വിജയന്റെ വീടിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ പരാതിപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു മർദ്ദനം. വിജയൻ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിൽ കയറി അടിച്ചും ഇടിച്ചും അവശനാക്കിയ ശേഷം കസേരയുടെ ചാരുഭാഗം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിജയൻ ചിറയിൻകീഴ് താലൂക്കാശുപത്രിയിലാണ്.