കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് നാലാം വാർഡ് ഏരിയാ ഡെവലപ്പ്മെന്റ് സൊസൈറ്റി (എ.ഡി.എസ്) വാർഷികാഘോഷ പരിപാടി ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ അറിവ് ഉത്സവത്തിൽ പങ്കെടുത്ത ഏറ്റവും പ്രായകൂടിയ അംഗമായ സുഷമയമ്മയെ ചെയർമാൻ ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. എ.ഡി.എസ് ചെയർപേഴ്സൻ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി സുനിത സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം എസ്. പ്രവീൺ ചന്ദ്ര, സുദർമ്മ വിജയൻ തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് അംഗം ശ്യാമ പ്രകാശ് സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു. വീണ സൂനുവിന്റെ ഒരുകവിതയ്ക്കു ശേഷം കുടുംബശ്രീ അംഗങ്ങളുടെ തിരുവാതിരകളിയും അവതരിപ്പിച്ചു.