തിരുവനന്തപുരം: ഇ.പി.എഫ് പെൻഷൻകാരുടെ ഒരു ലക്ഷം രൂപ വാർഷിക വരുമാനമെന്ന പൊതുമാനദണ്ഡം മാറ്റിയ സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പി.എഫ് പെൻഷൻകാരുടെ നേതൃത്വത്തിൽ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി,​ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്,​ബി.ജെ.പി നേതാവ് കരമന ജയൻ,​എസ്.ടി.യു നേതാവ് മാഹീൻ അബൂബക്കർ തുടങ്ങിയവർ മാർച്ചിൽ​ പങ്കെടുക്കുമെന്ന് ജില്ലാപ്രസിഡന്റ് എ.കെ.അബ്ദുൾ റഹ് മാനും സെക്രട്ടറി പി.ജി. രാജേന്ദ്രനും അറിയിച്ചു.