ipta

മുടപുരം: ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ) ചിറയിൻകീഴ് മേഖല തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കവി രാധാകൃഷണൻ കുന്നുംപുറം നിർവഹിച്ചു. ഹരികൃഷണൻ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. മേഖലാ പ്രസിഡന്റ് ബി.എസ്. സജിതൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആദേശ് ഇപ്റ്റ, മേഖല ജോയിന്റ് സെക്രട്ടറി അനിൽ ഊരൂപൊയ്ക, ഉദയൻ കലാനികേതൻ എന്നിവർ സംസാരിച്ചു.