തിരുവനന്തപുരം: പ്ലാപ്പള്ളി- അച്ചൻകോവിൽ റോഡ് നിർമാണത്തിന് നടപടികളെടുക്കുമെന്നു മന്ത്റി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. കെ.യു. ജനീഷ്‌കുമാറിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. കിഫ്ബിയിൽപ്പെടുത്തി പദ്ധതിക്ക് 25 കോടിയുടെ ഭരണാനുമതി നൽകി. വിശദമായ പദ്ധതി രൂപരേഖയിൽ രണ്ടു പാലങ്ങളുടെ പുനർനിർമാണവും ഉൾപ്പെടുന്നു. പദ്ധതി രേഖ തയാറാക്കിയാൽ ഉടൻ റോഡ് ഫണ്ട് ബോർഡ് മുഖേന ടെൻഡർ ചെയ്തു പണി തുടങ്ങുമെന്നു മന്ത്റി അറിയിച്ചു. ശബരിമല തീർഥാടനം മുൻനിർത്തിയുള്ള മുൻഗണന പദ്ധതിക്കു നൽകുമെന്നും മന്ത്റി അറിയിച്ചു.