തിരുവനന്തപുരം: ഏ​റ്റുമാനൂർ മഹാദേവ ക്ഷേത്റത്തിലെ ചുമർചിത്റങ്ങളുടെ സംരക്ഷണത്തിന് അടിയന്തരശ്റദ്ധ നൽകി നടപടികളെടുക്കുമെന്ന് മന്ത്റി കടകംപള്ളി സുരേന്ദ്റൻ നിയമസഭയിൽ അറിയിച്ചു. കെ.സുരേഷ്‌കുറുപ്പിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'തത്വമസി' പദ്ധതിയിൽപ്പെടുത്താനുള്ള നടപടികളും ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നു മന്ത്റി പറഞ്ഞു.