obituary

ബാലരാമപുരം: പാതിരിയോട് കുളത്തിൻകര വിജുഭവനിൽ വിശ്വംഭരൻ- വിമല ദമ്പതികളുടെ മകൻ വിജു.വി(43)​കുവൈറ്റിൽ നിര്യാതനായി . കുവൈറ്റിലെ വിജുവിന്റെ സുഹൃത്താണ് മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഹൃദയസംബന്ധമായ അസുഖമായിരുന്നു. പത്തുവർഷമായി കുവൈറ്റിലുള്ള വിജു രണ്ടുവർഷം മുമ്പാണ് നാട്ടിൽവന്നത് .ഡ്രൈവറായിരുന്നു. വിജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം ജന്മനാട്ടിൽ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.സുഗന്ധി ഭാര്യയും കാവ്യ മകളുമാണ്. വിനീത സഹോദരി.