ആറ്റിങ്ങൽ: കരവാരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും ആറ്റിങ്ങൽ ഡിവൈ.എസ്.പി ഇൻചാർജ് ബിൻരാജ് ഉദ്ഘാടനം ചെയ്‌തു. സിനിമ സീരിയൽ നടൻ ശരത് ദാസ് സമ്മാനദാനം നിർവഹിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസ് കലാകായിക മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ. രാജീവ് മുഖ്യപ്രഭാഷണം നടത്തി .കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സ്‌കൂൾ മാനേജർ സുരേഷ്,​ പിന്നണി ഗായിക സരിത രാജീവ്, സിനിമാതാരം സ്വരാജ് ഗ്രാമിക, സ്റ്റാഫ് സെക്രട്ടറി മനേഷ് വർഗീസ്, എൻ.സി.സി ഓഫീസർ അരുൺ ശേഖർ എന്നിവർ സംസാരിച്ചു. കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ജില്ലാതലത്തിൽ അവാർഡ് നേടിയ കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ, വൈസ് പ്രസിഡന്റ് സുരേഷ്, ഭാരതീയ ദളിത് സാഹിത്യ ദേശീയ അവാർഡ് ജേതാവായ അഡ്വ.പി.ആർ. രാജീവ്​ എന്നിവരെ യോഗത്തിൽ ആദരിച്ചു.