പാലോട്:ആലംപാറ ദേവീക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ചുള്ള നാട്ടുതാലപ്പൊലി ഘോഷയാത്ര ഇന്ന് നടക്കും.വൈകിട്ട് 6.50ന് നന്ദിയോട് നളന്ദ ജംഗ്ഷനിൽ നിന്നും നന്ദിയോട് കാണിക്കവഞ്ചിക്ക് സമീപത്തുനിന്നും കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ മാംഗല്യപൂജയും ദീർഘസുമംഗലീ പൂജയും നടക്കും.രാത്രി 8.30ന് മധുര പലഹാര വിതരണം 9ന് വിളക്ക്,മംഗളാരതി. 9.30ന് മേജർസെറ്റ് കഥകളി എന്നിവ ഉണ്ടാകും.