തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ടെക്നോപാർക്കിലെ പ്രതിധ്വനിയുമായി ചേർന്ന് ടെക്‌നോപാർക്കിൽ കൊറോണ വൈറസിനെ കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചു. തേജസ്വിനി ബിൽഡിംഗിൽ നടന്ന ചടങ്ങിൽ മലയിൻകീഴ് താലൂക്ക് സൂപ്രണ്ട് ഡോ. ഗായത്രി ജീവനക്കാരുമായി സംവദിച്ചു. ആരോഗ്യ വകുപ്പ് ജില്ലാ കോഓർഡിനേറ്റർ ദിവ്യ, പ്രതിധ്വനി പ്രസിഡന്റ് റനീഷ് എ. ആർ, സെക്രട്ടറി വിനീത് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, ഐശ്വര്യ ശ്യാം, മുഹമ്മദ് അനീഷ്, മിഥുൻ വേണുഗോപാൽ, അരുൺ ദാസ് തുടങ്ങിയവർ ബോധവത്കരണ ക്യാമ്പയിന് നേതൃത്വം നൽകി.കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി എടുക്കേണ്ട മുൻകരുതലിനെ കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ വീഡിയോകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.