തിരുവനന്തപുരം: സംസ്ഥാന എനർജി മാനേജ്മെന്റ് സെന്റർ,​ സി.ഇ.ഡ‌ി എന്നിവയുടെ സഹകരണത്തോടെ അമാസ് കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം താലൂക്ക് ഓഫീസ്,​ ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കായി ഊർജ്ജ കിരൺ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. താലൂക്ക് ഓഫീസിൽ നടന്ന പരിപാടി തഹസീൽദാർ എ. സുരേഷ് കുമാറും ജനറൽ ആശുപത്രിയിൽ ഡോ. ജെ. പത്മലതയും ഉദ്ഘാടം ചെയ്തു. എനർജി മാനേജ്മെന്റ് റിസോഴ്സ് പേഴ്സൺ വി. അംബിക ക്ളാസ് നയിച്ചു. അമാസ് കേരള അസിസ്റ്റന്റ് ഡയറക്ടർ എ. അഭിനവ്, കോ ഓർഡിനേറ്റർ ശ്രുർജിത്ത് വി.എസ്, ​പ്രോഗ്രാം കോഓർഡിനേറ്റർമാരായ അമൃത്പ്രേം,​ ആദർശ് ജെ.കെ, വോളണ്ടിയർമാരായ മുഹമ്മദ് അസിം, ​ജിഷ്ണു.ജെ.ആർ എന്നിവർ നേതൃത്വം നൽകി.​​