rr

നെയ്യാ​റ്റിൻകര: രാമേശ്വരം പാലക്കടവ് പാലം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിട്ട് കാലങ്ങൾ ഏറെയായി. പാലം വഴി അനധികൃതമായി അമിതഭാരം കയ​റ്റിയ ലോറികൾ പോകുന്നത് പാലത്തിൽ വിള്ളലുകൾ ഉണ്ടെക്കുന്നെന്നാണ് പരാതി. ഭാരം കേ​റ്റിയ വാഹനങ്ങൾ ഇതുവഴി പോകരുതെന്നുള്ള കോടതി ഉത്തരവ് ലംഘിച്ചാണ് ലോറികൾ പോകുന്നത്. ഇതുവഴി ഭാരമുള്ള വാഹനങ്ങൾ പോകരുതെന്നുള്ള നിരോധന ഉത്തരവ് പി.ഡബ്ല്യു.ഡി അധികൃതർ റോഡരുകിൽ സ്ഥാപിച്ചിട്ടുമുണ്ട്. എന്നിട്ടും രാത്രികാലങ്ങളിൽ അമിതഭാരവുമായി ലോറികൾ ഇതുവഴി പോകുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാമേശ്വരം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് പരാതി നൽകി.

കണ്ണംകുഴി മുതൽ നെയ്യാ​റ്റിൻകര കോടതി റോഡ് വരെ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. ലോറികൾ പോകുന്നത് കാരണം കുടിവെള്ള പൈപ്പുകൾ സ്ഥിരമായി പൊട്ടുന്നതായി നാട്ടുകാർ പറയുന്നു.
രാമേശ്വരം റസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ 24 ന് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

caption