കഴക്കൂട്ടം: ദേശീയപാതയ്‌ക്ക് സമീപത്തുള്ള പള്ളിപ്പുറം വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് 11,000 രൂപ മോഷ്ടിച്ചു. ഇന്നലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണവിവരം അറിയുന്നത്. കമ്പിപ്പാര ഉപയോഗിച്ച് മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ഫയലുകൾ വാരിവലിച്ചിട്ട ശേഷമാണ് മേശയിൽ നിന്ന് പണം കൈക്കലാക്കിയത്. മോഷണത്തിനുശേഷം സമീപത്തെ മതിൽ ചാടിക്കടന്ന് കള്ളൻ രക്ഷപ്പെട്ടെന്നാണ് വിവരം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മംഗലപുരം പൊലീസ് കേസെടുത്തു.