തിരുവനന്തപുരം :സ്വാമി ശാശ്വ​തീ​കാ​ന​ന്ദ​യുടെ സപ്തതി ജയന്തി ആഘോഷം 20,21 തീയ​തി​ക​ളിൽ നടക്കും.20ന് രാവിലെ 8ന് ശിവ​ഗി​രി​യിൽ ഗുരു​പൂ​ജയും സ്വാമി ശാശ്വ​തീ​കാ​നന്ദ സമാധി ഭൂമി​യിൽ പുഷ്പാർച്ച​നയും സമൂ​ഹ​പ്രാർത്ഥ​നയും നട​ത്തും.സ്വാമി ശാശ്വ​തീ​കാ​ന​ന്ദ​സപ്തതി സ്മാര​ക ​മന്ദി​ര​ ശിലാസ്ഥാന​ത്തി​നുള്ള ശില​പൂജ 20ന് വൈകിട്ട് 7ന് കോല​ത്തു​കരക്ഷേത്ര​ത്തിൽ നിന്നും ട്രസ്റ്റ് ജന​റൽ സെക്ര​ട്ടറി എസ്.​എ​സ്.​അ​രുൺ,വിജ​യ​കു​മാർ എന്നി​വർ ഏറ്റു​വാ​ങ്ങി സ്വാമി ശാശ്വ​തീ​കാ​ന​ന്ദ​ സ്മാ​രകറോഡിലെ സ്വാമി​യുടെ ജന്മ​ഗൃ​ഹ​മായ പുത്തൻവിള വീട്ടിൽ എത്തി​ക്കും. 7 മണിക്ക് ശിലാസ്ഥാപ​നം നടക്കും. സ്വാമി ശുഭാം​ഗാ​ന​ന്ദ,ട്രസ്റ്റ് ചെയർമാൻ മണ​ക്കാട് സി.​രാ​ജേ​ന്ദ്രൻ, അമ്പ​ലത്തറ എം.​കെ.​രാ​ജൻ,അശോ​കൻ ശാന്തി,ശ്രീകു​മാർ,കോല​ത്തു​കരമോഹ​നൻ, ദീപു നാഗ​പ്പൻ,കരുമം സുരേ​ന്ദ്രൻ തുടങ്ങിയവർ പങ്കെ​ടു​ക്കും. 21ന് രാവിലെ 10ന് കോല​ത്തു​കര ക്ഷേത്ര​സ​ന്നി​ധി​യിൽ മന്ത്രി കട​കം​പള്ളി സുരേന്ദ്രൻ ഉദ്ഘാ​ടനം ചെയ്യും.ജസ്റ്റിസ് ലക്ഷ്മി​ക്കുട്ടി ഭദ്ര​ദീപം തെളി​ക്കും.സ്വാമിനി ശാന്തി​മ​യി​മാത അനു​ഗ്ര​ഹ​പ്ര​ഭാ​ഷണം നട​ത്തും. സി.​ദി​വാ​ക​രൻ എം.​എൽ.എ സ്വാ​മി ശാശ്വ​തീ​കാ​ന​ന്ദ​​യുടെ ലേഖ​ന​ സ​മാ​ഹാ​ര​മായ ശാശ്വ​തവ​ചനം ഹിന്ദി​യിലും ഇംഗ്ലീ​ഷിലും പരി​ഭാ​ഷ​പ്പെ​ടു​ത്തിയ പുസ്തകം പ്രകാ​ശനം ചെയ്യും.ട്രസ്റ്റ് പ്രസി​ഡന്റ് എൻ.​വി​ശ്വ​നാ​ഥൻ സ്വാഗത​വും ട്രഷ​റർ എസ്.​അ​ശോ​ക് കു​മാർ നന്ദിയും പറ​യും.