നെയ്യാറ്റിൻകര: തലയൽ എൻ.എസ്.എസ് കരയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 32 പുരുഷ സ്വയം സഹായ സംഘങ്ങളുടെ വാർഷികയോഗം നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 25 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് പുറമെ രൂപീകരിച്ചതാണ് 32 പുരുഷ സ്വയം സഹായ സംഘങ്ങൾ. കരയോഗം പ്രസിഡന്റ് ഹരിഹരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, കരയോഗം സെക്രട്ടറി രവീന്ദ്രൻ നായർ, വനിതാ സമാജം പ്രസിഡന്റ് സ്വയം സഹായ സംഘ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.