തിരുവനന്തപുരം: കരമന - കളിയക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ നാലുവരിപ്പാത വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ മാർച്ച് 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ നേമത്തുനിന്നും ബാലരാമപുരം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും നരുവാമൂട് വഴി മുക്കംപാലമൂട് ജംഗ്ഷനിലെത്തി മുടവൂർപ്പാറ വഴിയും നെയ്യാറ്റിൻകര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ എരുത്താവൂർ റസൽപുരം വണ്ടന്നൂർ വഴിയും പോകണം. ബാലരാമപുരം ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്കു പോകേണ്ട വാഹനങ്ങൾ വെടിവെച്ചാൻകോവിൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്കു തിരിഞ്ഞ് പുന്നമ്മൂട് വഴി ദേശീയപാതയിലെത്തണമെന്നും അറിയിപ്പിൽ പറയുന്നു.