മുടപുരം: മുടപുരം ജംഗ്‌ഷൻ - മുടപുരം പാലം റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ഉദ്‌ഘാടനം ചെയ്‌തു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൂടത്തിൽ പി. ഗോപിനാഥൻ, എൻ. രഘു, പി. പവനചന്ദ്രൻ, എൻ.എസ്. അനിൽ, ദർശൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ 28 ലക്ഷം രൂപ ചെലവഴിച്ചാണ് റീടാറിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.