കിളിമാനൂർ: രംഗപ്രഭാതിന്റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി രംഗപ്രഭാതിന്റെ സ്ഥാപകൻ ഗുരു കെ. കൊച്ചുനാരായണ പിള്ളയുടെ ജന്മദിനാഘോഷവും നങ്ങ്യാർകൂത്ത് അവതരണവും സംഘടിപ്പിച്ചു. ചടങ്ങ് രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്. ഗീത ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം സജികുമാർ, കലാമണ്ഡലം രവിശങ്കർ എന്നിവർ മിഴാവിലും, മാർഗി അശ്വതി താളത്തിലും പിന്നണിയിൽ പ്രവർത്തിച്ചു. ബിജു ജീവകല, എസ്. ഹരികൃഷ്ണൻ എന്നിവർ നങ്ങ്യാർകൂത്ത് അവതരിപ്പിച്ച യുവ കലാകാരികളെ ആദരിച്ചു.