എം.ബി.എ അഡ്മിഷൻ
സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം) എം.ബി.എ (ഫുൾടൈം) കോഴ്സ് പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ മേയ് 20 വൈകിട്ട് 5 മണിവരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ ശ്രീ.സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
17 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് - ബി.എ മ്യൂസിക് (എഫ്.ഡി.പി) (റെഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, സപ്ലിമെന്ററി 2014, 2015, 2016, 2017 അഡ്മിഷനുകൾ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം വർഷ ബി.ബി.എ റഗുലർ ആൻഡ് സപ്ലിമെന്ററി (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) 2011, 2014 സ്കീം പരീക്ഷകൾക്ക് പിഴകൂടാതെ 14 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ഓൺലൈൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി/ബി.കോം എൽ എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷകൾക്ക് പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
പാറശാല സി.എസ്.ഐ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സി.എ.സി.ഇ.ഇ) നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.എൽ.ഐ.എസ്.സി) (യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: 6 മാസം, ഫീസ്: 7500), പി.ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് (യോഗ്യത: ബിരുദം, കാലാവധി: 4 മാസം, ഫീസ്: 7500), സർട്ടിഫിക്കറ്റ് ഇൻ യോഗ ആന്റ് മെഡിറ്റേഷൻ (യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കാലാവധി: 3 മാസം, ഫീസ്: 6000/-) എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ഫോറം കോളേജ് ഓഫീസിൽ നിന്നു ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471 2202533, 2200525, 949679409, 9488569800