naren

വർക്കല: പി. നരേന്ദ്രൻ നായർ സ്മാരക അവാർഡ് 2020 വക്കം സൗഹൃദവേദി പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാബീഗം ഉദ്ഘാടനം നിർവഹിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. അവാർഡ് ജേതാക്കളായ അഥിതി എ, ഗൗരി ബി എന്നിവർക്ക് ഹേമന്ദചന്ദ്രിക അവാർഡുകൾ നൽകി. വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, വക്കം ഫാർമേഴ്സ് കോ ഒാപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ ആർ. രമണൻ, ഡോ. ശ്യാമളൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വക്കം സൗഹൃദവേദി സെക്രട്ടറി ആർ. സുമേധൻ സ്വാഗതവും ട്രഷറർ കെ.ബി. മുകുന്ദൻ കൃതജഞതയും പറഞ്ഞു.