തിരുവനന്തപുരം: കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഘട്ടങ്ങളായി അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്റി ഇ.പി. ജയരാജൻ നിയമസഭയിൽ പറഞ്ഞു. ആധുനികവത്കരണമില്ലാത്തതും കേന്ദ്ര ടെക്സ്റ്റൈൽ നയവും സാമ്പത്തിക പ്രശ്‌നങ്ങളും മൂലം സ്പിന്നിംഗ് മില്ലുകൾ പ്രതിസന്ധി നേരിടുകയാണെന്നും ജി.എസ്. ജയലാലിന്റെ സബ്മിഷന് മറുപടിയായി മന്ത്റി പറഞ്ഞു. മില്ല് നവീകരിക്കാൻ എൻ.ടി.ഡി.സിയുടെ 57.3 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ടെക്സ്റ്റൈൽ കോർപ്പറേഷനിൽ നിന്ന് മില്ലിന് കിട്ടാനുള്ള തുക ഉടൻ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്റി അറിയിച്ചു.