വർക്കല: കുരയ്ക്കണ്ണി എൻ.എസ്.എസ് കരയോഗത്തിന്റെ മിനിഹാൾ ഉദ്ഘാടനം 12ന് രാവിലെ 9.50ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.ജി. മധുസൂദനൻപിള്ള നിർവഹിക്കും. കരയോഗം പ്രസിഡന്റ് എൻ. അശോകൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ജി. ഹരിദാസൻ നായർ, മേഖലാകൺവീനർ ആർ. രവീന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിക്കും. സ്കോളർഷിപ്പും മറ്റു ധനസഹായങ്ങളും വിതരണം ചെയ്യും. കരയോഗം സെക്രട്ടറി വി.എസ്. രഘുനാഥൻനായർ സ്വാഗതവും ഖജാൻജി കെ. മോഹൻദാസ് നന്ദിയും പറയും.