general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത് ആശുപത്രിക്ക് മുന്നിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്ര് ലൈറ്റ് സ്ഥാപിച്ചത്. മെഡിക്കൽ ഓഫീസർ ആർ.എം. ബിജു,​ വാർഡ് മെമ്പർ മിനി,​ മുൻ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ,​ അമ്പിളി കുട്ടൻ,​ ജയചന്ദ്രൻ,​ ഷിബു,​ വിജയകുമാർ,​ ആർട്ടിസ്റ്റ് ജിനൻ,​ മനു എന്നിവർ പങ്കെടുത്തു.