വർക്കല: സർവീസ് പെൻഷണേഴ്സ് യൂണിയൻ പുന്നമൂട് ചെറുകുന്നം യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഡോ. വെൺമതി ശ്യാമളൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. കാമിൽ, കെ.എം. അബ്ദുൾ മജീദ്, വി. സുരേന്ദ്രൻ, എം. ഗുരുദാസ്, ഡി. രവീന്ദ്രൻ, ആർ. സുലോചനൻ, ബി. സോമദത്തൻ, എൻ. കൃഷ്ണൻകുട്ടി, പി.പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എ. രാധാകൃഷ്ണൻ (പ്രസിഡന്റ്), പി.എം. വിമൽകുമാർ, കെ.സുഭദ്ര (വൈസ് പ്രസിഡന്റുമാർ), കെ. ശിശുപാലൻ (സെക്രട്ടറി), ആർ. സുലോചനൻ, ജെ. ഉണ്ണിക്കൃഷ്ണൻനായർ (ജോയിന്റ് സെക്രട്ടറിമാർ), വി. രത്നകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.