ബാലരാമപുരം:പയറ്റുവിള പ്രീയദർശിനി സ്മാരക കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറാം വാർഷികാഘോഷവും ലഹരിക്കും മയക്കുമരുന്നിനും എതിരെ സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി ബോധവത്കരണ പരിപാടിയും നടന്നു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ വിമുക്തി ബോധവത്കരണത്തിന് നേത്യത്വം നൽകി.വേദി പ്രസിഡന്റ് ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വേദി സെക്രട്ടറി സതീഷ് പയറ്റുവിള,കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു.ടി.എസ്,ബ്ലോക്ക് മെമ്പർ വിജയകുമാരി,മെമ്പർമാരായ ഉഷകുമാരി,എ.ഒ.സുജകുമാരി,സി.എസ്. ഹരിചന്ദ്രൻ,ആർ.ബിനു എന്നിവർ സംബന്ധിച്ചു.