ബാലരാമപുരം: ഗൃഹനാഥനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തീയന്നൂർക്കോണം എ.എൻ.നിവാസിൽ ചന്ദ്രൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തേമ്പാമുട്ടം മുണ്ടുകോണം കുളത്തിലാണ് മൃതദേഹം കണ്ടത്. കുളത്തിന് സമീപത്തായി ഇയാളുടെ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും ബാലരാമപുരം പൊലീസും നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. കിണർ ഇറയ്ക്കാൻ പോകുന്നെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റിംഗ്ടോണിന്റെ മുഴക്കം മാത്രമാണ് കേട്ടത്. ഭാര്യ: നിർമ്മല. മക്കൾ: മാളു, സ്വപ്ന. മരുമക്കൾ: അഭിലാഷ്, അയ്യപ്പൻ. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു.