തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ്ജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ശ്രീവത്സൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജേക്കബ് പുന്നൂസ്, അനിൽ നാരായണൻ, അബ്ദുൾ അസീസ്, വക്കം ഗഫൂർ, ബോബൻ സുനിൽ, രൂപേന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.