kerala-assembly
KERALA ASSEMBLY

തിരുവനന്തപുരം: നെൽ, റബ്ബർ, നാളികേര കർഷകരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ

ഫലപ്രദമായ നടപടി സ്വീകരിക്കന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

റബറിന് 200 രൂപ വില സ്ഥിരതാഫണ്ടും പച്ചത്തേങ്ങയ്ക്ക് 40 രൂപ താങ്ങുവിലയും പ്രഖ്യാപിക്കമെന്നായിരുന്നു ഇത് സംബന്ധിച്ച അടിയന്തര പ്രമേയം അവതരിപ്പിച്ച കോൺഗ്രസിലെ സണ്ണിജോസഫിന്റെ പ്രധാന ആവശ്യം. പതിനായിരക്കണക്കിന് നെൽകർഷകർ എടുക്കാത്ത കടത്തിന് ബാങ്കുകളുടെ കിട്ടാക്കട പട്ടികയിൽ വന്നിരിക്കുകയാണെന്നും ഇതു മൂലം കാർഷികാവശ്യത്തിന് പോലും വായ്പ എടുക്കാൻ കഴിയുന്നില്ല. റബർ കർഷകർക്ക് വിലസ്ഥിരതാ ഫണ്ട് മാർച്ച് മുതൽ കിട്ടിയിട്ടില്ല. കശുഅണ്ടി സംഭരണം നടക്കുന്നില്ല. ഗൃഹനാഥൻ കടക്കെണിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ കടബാദ്ധ്യത പോലും റദ്ദാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റബറിന് സംഭരണ വില 200 രൂപയാക്കാൻ കേന്ദ്രസഹായം വേണമെന്നാണ് സർക്കാർ പറയുന്നത്. . കേന്ദ്രം തന്നിട്ടാണോ കെ.എം.മാണി 150 രൂപ കൊടുത്തതെന്ന് കെ.സി.ജോസഫ് ചോദിച്ചു.

പ്രതിപക്ഷം കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. . ഒന്നോ രണ്ടോ കർഷകർ മാത്രമാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവിന്റെ കാരണത്തെക്കുറിച്ചൊന്നും പ്രതിപക്ഷം പറയുന്നില്ല. ‌കേരളത്തിൽ നെൽകൃഷി ലാഭകരമായത് സംസ്ഥാന സർക്കാരിന്റെ ആസൂത്രിത ശ്രമം മൂലമാണ്. പച്ചക്കറി ഉല്പാദനം 6ലക്ഷം ടണ്ണിൽ നിന്ന് 12 ലക്ഷം ടൺ ആയി വർദ്ധിച്ചു. നാളികേരത്തിന്റെ
ഉല്പാദന ക്ഷമത വർദ്ധിപ്പിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് പുഷ്പ കൃഷി പോഷിപ്പിക്കാൻ നടപടിയെടുക്കും. പുഷ്പ, തേൻ, പഴ കൃഷികളിൽ നിന്നായി 20,000 കോടി രൂപയുടെ ഉല്പാദനം നടത്തുമെന്നും. മന്ത്രി അറിയിച്ചു.