കോവളം: റോഡ് മുറിച്ചു കടക്കവെ വൃദ്ധ ആംബുലൻസ് തട്ടി മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല വി .ആർ നിവാസിൽ വി .രാധാകൃഷ്ണന്റെ (റിട്ട. കെഎസ്‌ആർടിസി) ഭാര്യ ദമയന്തിയാ (73)ണ് മരിച്ചത്. പെരിങ്ങമ്മല ജങ്‌ഷനുസമീപം ഞായറാഴ്‌ച വൈകിട്ട് നാലരയോടെയാണ് അപകടം. വീടിന് എതിർവശത്തെ കടയിൽനിന്ന് പാൽ വാങ്ങാൻ റോഡ് മുറിച്ചുകടന്ന ദമയന്തിയെ ആംബുലൻസ് തട്ടുകയായിരുന്നു. പരിക്കേറ്റ ദമയന്തിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മക്കൾ: ബിന്ദു, ബിജു (കേരള പൊലീസ്), സിന്ധു. മരുമക്കൾ: കെ എസ് പ്രശാന്ത് (സിഐ വിജിലൻസ്), മഞ്‌ജു, കെ എസ് സബീഷ് (കെഎസ്‌ആർടിസി). മരണാന്തരചടങ്ങ് വ്യാഴാഴ്‌ച രാവിലെ എട്ടിന്.