പാലോട്: നെടുമങ്ങാട് ക്രിക്കറ്റ് ലീഗിന് മണ്ണന്തലയ്ക്കടുത്ത് കല്ലയം സ്റ്റേഡിയത്തിൽ 13ന് തുടക്കമാകും. കാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്ന ലീഗിനിത് രണ്ടാംപതിപ്പാണ്. നാലുനാൾ നീളുന്ന മത്സരാവേശത്തിൽ 12 ടീമുകൾ മാറ്റുരയ്ക്കും. ആകെ 3 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 16ന് വൈകുന്നേരം കവടിയാർ രാജകുടുംബാഗം അവിട്ടം തിരുനാൾ ആദിത്യവർമ ജേതാക്കൾക്ക് സമ്മാനവിതരണം നിർവഹിക്കും. ക്രിക്കറ്റ് കേരളടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ, മുൻ കേരള താരം വി.എ. ജഗദീഷ് എന്നിവർ മുഖ്യാതിഥികളായെത്തും.