തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ് പാങ്ങപ്പാറയുടെയും തിരുവനന്തപുരം പരിവാറിന്റെയും സംയുക്താഭിമുഖ്യത്തിൽ മന്ന മെമ്മോറിയൽ ഹാളിൽ രക്ഷകർതൃ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നാഷണൽ പരിവാർ വൈസ് പ്രസിഡന്റ് എം. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. മാരായമുട്ടം രാജേഷ് അദ്ധ്യക്ഷനായി. മാരായമുട്ടം എം.എസ്. അനിൽ മുഖ്യപ്രഭാഷണം നടത്തി. പരിവാർ സംസ്ഥാന നേതാക്കളായ ബെന്നി എബ്രഹാം,​ കെന്നഡി എം. ജോർജ്,​ എം. സുകുമാരൻ തുടങ്ങിയവർ ക്ളാസുകൾ നയിച്ചു. തുടർന്ന് നടന്ന ജില്ലാസമ്മേളനത്തിൽ മാരായമുട്ടം രാജേഷിനെ പ്രസിഡന്റായും ഇ. സലിമിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ​