വെഞ്ഞാറമൂട്: സംസ്ഥാന പാതയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കീഴായിക്കോണം സ്വദേശി അജയരാജ് (38) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ കീഴായിക്കോണം അഗ്നിരക്ഷാ സേനാ ഓഫീസിന് സമീപത്തായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും കാരേറ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
ഫോട്ടോ: കീഴായിക്കോണത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം.